#Busaccident | ഏഴ് പേരുടെ ജീവനെടുത്ത ബസ് അപകടം; ഡ്രൈവര്‍ക്ക് പരിചയക്കുറവെന്ന് പോലീസ്, ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയത് അപകടകാരണമെന്ന് പരിശോധന റിപ്പോർട്ട്

#Busaccident | ഏഴ് പേരുടെ ജീവനെടുത്ത ബസ് അപകടം; ഡ്രൈവര്‍ക്ക് പരിചയക്കുറവെന്ന് പോലീസ്, ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയത് അപകടകാരണമെന്ന് പരിശോധന റിപ്പോർട്ട്
Dec 11, 2024 02:39 PM | By VIPIN P V

ദില്ലി : ( www.truevisionnews.com ) മുംബൈ കുര്‍ളയിലെ അപകടത്തിന് കാരണം ബ്രേക്ക് തകരാർ അല്ലെന്ന് പോലീസ്.

ഇ വി വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവറുടെ പരിചയ കുറവാണ് അപകടകാരണം. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി പോയതാണ് ഇത്ര വലിയ അപകടമുണ്ടാക്കിയതൊന്നും പരിശോധന റിപ്പോർട്ട്.

അപകട മരണങ്ങള്‍ ഏഴ് പേരാണ് മരിച്ചത്. 32 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അന്വേഷണത്തിനായി ഇയാളെ ഡിസംബർ 21 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), 110 (കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം) എന്നീ വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് നിലവില്‍ പ്രതിക്ക് നേരെ ചുമത്തിയിട്ടുള്ളത്.

ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) എന്ന സ്വകാര്യ ശൃംഖലയിലെ ബസാണ് നടപ്പാതയിലേക്ക് ഇടിച്ചു കയറി വലിയ അപകടമുണ്ടാക്കിയത്.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

8 കാറുകള്‍, 20 ഓളം ബൈക്കുകള്‍ 3 ഓട്ടോറിഷ എന്നിവയാണ് അപകടത്തില്‍ തകര്‍ന്നത്.

നടപ്പാതയും വാഹനങ്ങളുമെല്ലാം തകര്‍ത്ത് മുന്നോട്ടെത്തിയ വാഹനം ഒരു മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ല എന്ന് പോലീസ് സ്ഥീരികരിച്ചിരുന്നു.

#Busaccident #claimed #seven #police #driver #inexperience #accident #caused #stepping #accelerator #instead

Next TV

Related Stories
#death | ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു; മരിച്ചവരിൽ മൂന്ന് പേർ കുട്ടികൾ

Jan 6, 2025 08:02 AM

#death | ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു; മരിച്ചവരിൽ മൂന്ന് പേർ കുട്ടികൾ

ശ്വാസം മുട്ടി മരിച്ചവരിൽ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടെന്നാണ് വിവരം. മറ്റ് രണ്ട് കുട്ടികളിൽ ഒരാൾക്ക് 18 മാസവും മൂത്ത കുട്ടിയ്ക്ക് 3...

Read More >>
#DEATH | ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം

Jan 6, 2025 06:43 AM

#DEATH | ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം

പുക ശ്വസിച്ചുണ്ടായ ശ്വാസതടസമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്....

Read More >>
#Bjpleader | പ്രിയങ്കക്കെതിരായ വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ്

Jan 5, 2025 08:26 PM

#Bjpleader | പ്രിയങ്കക്കെതിരായ വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ്

തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്'-രമേശ് ബിധൂഡി...

Read More >>
#accident |  കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം

Jan 5, 2025 06:23 PM

#accident | കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം

വഴിയിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും 15കാരി തൂണിന് അടിയിൽ പെടുകയായിരുന്നു....

Read More >>
#brideabsconded | ഇപ്പോ വരവേ...!  വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

Jan 5, 2025 07:49 AM

#brideabsconded | ഇപ്പോ വരവേ...! വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന്...

Read More >>
Top Stories